/sathyam/media/media_files/ewmM4Wwbdf0oE0NUyo3P.jpg)
ഡല്‍ഹി: തൃശൂര്‍ പൂരത്തിന് സംഭവിച്ചത് ഒരാള്‍ക്കും അനുകൂലിക്കാന്‍ പറ്റാത്ത സംഭവങ്ങളാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി.
തൃശ്ശൂരില്‍ എല്‍ഡിഎഫിന് വോട്ട് കൂടിയപ്പോള്‍ വോട്ട് കുറഞ്ഞത് യുഡിഎഫിനാണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എംവി ഗോവിന്ദന്‍ മാഷ് പറഞ്ഞ മറുപടി തന്നെയാണ് തങ്ങള്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസുമായി സിപിഎമ്മിന് ഒരു ഒത്തുതീര്‍പ്പുമില്ലെന്നും തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരട്ടെ. സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന് നോക്കട്ടെ. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പണ്ട് തലശ്ശേരി തെരഞ്ഞെടുപ്പ് കാലത്ത് ആര്‍എസ്എസിന്റെ വോട്ട് ഇടതുപക്ഷത്തിന് ആവശ്യമില്ലെന്ന് ഇഎംഎസ് പറഞ്ഞതാണ്.
തൃശ്ശൂരില്‍ ഡീല്‍ ഉണ്ട് എന്ന മട്ടില്‍ സംസാരിച്ചത് വി ഡി സതീശനാണ്. എന്നാല്‍ തൃശ്ശൂരില്‍ ഇടതുപക്ഷത്തിന് വോട്ട് വര്‍ദ്ധിക്കുകയാണ് ചെയ്തത്. യുഡിഎഫിനാണ് വോട്ട് കുറഞ്ഞത്. വലിയ ഗണിതശാസ്ത്രം ഒന്നുമറിയാതെ തന്നെ ഇത് കണ്ടുപിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us