/sathyam/media/media_files/ElyB2ZDAFbVOquJi36Hv.jpg)
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഘടകം മേധാവി ജിതു പട്വാരിക്കെതിരെ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് അജയ് സിംഗ് രംഗത്ത്. പട്വാരിയുടെ കാലാവധി പുനഃപരിശോധിക്കണമെന്ന് സിംഗ് ആവശ്യപ്പെട്ടു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജിതു പട്വാരിയുടെ കാലാവധിയെക്കുറിച്ച് ഉന്നതതല അവലോകനം വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു, ഈ കാലയളവില്‍ പാര്‍ട്ടിക്ക് ദയനീയ പരാജയം മാത്രമല്ല, ധാരാളം നേതാക്കളും പ്രവര്‍ത്തകരും വിട്ടുപോയി. അവര്‍ പാര്‍ട്ടി വിടുന്നത് തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യണം- സിംഗ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വെട്ടിലായതിന്റെ കാരണം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശയിലാണ്, ഇത് പാര്‍ട്ടിയുടെ ഭാവിക്ക് നല്ലതല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ സിംഗിന്റെ മകന്‍ കൂടിയായ അജയ് സിംഗ് പറഞ്ഞു.