New Update
/sathyam/media/media_files/Pc7YKnMv8z6wJODOuHhq.jpg)
ഡല്‍ഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് എത്തും. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനമാണ്.
Advertisment
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം ജൂണില്‍ അദ്ദേഹം നേരത്തെ രാജ്യം സന്ദര്‍ശിച്ചിരുന്നു.
സന്ദര്‍ശന വേളയില്‍ മുയിസു ഇന്ത്യന്‍ പ്രധാനമന്ത്രി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യാപാരവും വിനോദസഞ്ചാരവും ഉള്‍പ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങളില്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബിസിനസ് പരിപാടികള്‍ക്കായി അദ്ദേഹം മുംബൈ, ബെംഗളൂരു എന്നിവിടങ്ങളും സന്ദര്‍ശിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us