സ്‌കൂട്ടറിലിരുന്ന് സംസാരിക്കുന്നതിനിടെ സമീപത്തെ കെട്ടിടത്തില്‍ നിന്ന് വീണ എസി തലയില്‍ പതിച്ചു, യുവാവിന് ദാരുണാന്ത്യം

സ്‌കൂട്ടറിലിരുന്ന് സംസാരിക്കുന്നതിനിടെ രണ്ടാം നിലയില്‍ നിന്ന് എസി വീണ് 18കാരന്‍ മരിച്ചു. ഡൽഹി ദേശ് ബന്ധു ഗുപ്ത റോഡിലെ ഡോരിവാല മേഖലയിൽ ഇന്നലെ വൈകിട്ട് 6.40 ഓടെയാണ് സംഭവം

New Update
jitesh ac accident

ന്യൂഡല്‍ഹി: സ്‌കൂട്ടറിലിരുന്ന് സംസാരിക്കുന്നതിനിടെ രണ്ടാം നിലയില്‍ നിന്ന് എസി വീണ് 18കാരന്‍ മരിച്ചു. ഡൽഹി ദേശ് ബന്ധു ഗുപ്ത റോഡിലെ ഡോരിവാല മേഖലയിൽ ഇന്നലെ വൈകിട്ട് 6.40 ഓടെയാണ് സംഭവം. ജിതേഷ് എന്നയാളാണ് മരിച്ചത്.

Advertisment

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രാന്‍ഷു (17) എന്നയാളുമായി സംസാരിക്കുന്നതിനിടെ തൊട്ടടുത്തു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ എസി ജിതേഷിന്റെ തലയില്‍ പതിക്കുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ പ്രാന്‍ഷുവിനും പരിക്കേറ്റു. പൊലീസ് കേസെടുത്തു.

Advertisment