ഗാസിപ്പൂർ ശ്രീഅയ്യപ്പ പൂജാ സമിതിയുടെ മണ്ഡല ഉത്സവം ഡിസംബർ 20 ന്

author-image
പി.എന്‍ ഷാജി
New Update
mandala ulsavam

ന്യൂ ഡൽഹി: ഗാസിപ്പൂർ ശ്രീഅയ്യപ്പ പൂജാ സമിതിയുടെ 37-ാമത് മണ്ഡല ഉത്സവം 2025 ഡിസംബർ 20 ശനിയാഴ്ച ഗാസിപ്പൂരിലെ പൂജാ പാർക്കിൽ അരങ്ങേറും.

Advertisment

രാവിലെ 5 മണിക്ക് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഉഷഃപൂജ, വിഷ്ണു സഹസ്ര നാമം, അനേകാർച്ചന, ലഘുഭക്ഷണം എന്നിവയും ഉണ്ടാവും. 9 മണിക്ക് ഗുരുവായൂർ സതീഷും സംഘവും അവതരിപ്പിക്കുന്ന ഭജന തുടർന്ന് ഉച്ചപൂജ 12 മണിക്ക് ശാസ്താപ്രീതി.

വൈകുന്നേരം 5 മണിക്ക് അയ്യപ്പ സ്വാമിയുടെ ഛായാചിത്രവുമായി പൂത്താലമേന്തിയ ബാലികമാരുടെയും സ്ത്രീജനങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി എഴുന്നെള്ളത്ത്, പല്ലശ്ശന ഉണ്ണി മാരാരുടെയും സംഘത്തിന്റെയും ചെണ്ടമേളം, കന്ദസ്വാമിയും കൂട്ടരും അവതരിപ്പിക്കുന്ന നാദസ്വരം, ഡൽഹി ഹരിശ്രീ കലാസമിതി അവതരിപ്പിക്കുന്ന തെയ്യം, ഡൽഹി സുബ്രഹ്മണിയും സംഘവും അവതരിപ്പിക്കുന്ന കരകം എന്നിവ എഴുന്നെള്ളത്തിന് മിഴിവേകും. 

രാത്രി 8 മുതൽ മയൂർ വിഹാർ ശരണധ്വനി അവതരിപ്പിക്കുന്ന അയ്യപ്പൻ പാട്ട്. തുടർന്ന് മഹാദീപാരാധനയും ഹരിവരാസനവും പാടും. 10 മണിക്ക് പ്രസാദ വിതരണവും അന്നദാനത്തോടും കൂടി മണ്ഡല ഉത്സവം സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9811750054, 9650495874, 9810505582, 8368810278 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment