1962 ഒക്ടോബറില്‍ ചൈനക്കാര്‍ ഇന്ത്യയെ ആക്രമിച്ചു; വിവാദ പരാമര്‍ശവുമായി മണിശങ്കര്‍ അയ്യര്‍

അതേസമയം, അധിനിവേശം എന്ന പദം തെറ്റായി ഉപയോഗിച്ചതിന് മണിശങ്കര്‍ അയ്യര്‍ പിന്നീട് നിരുപാധികം ക്ഷമാപണം നടത്തിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Mani Shankar Aiyar

ഡല്‍ഹി: 1962 ഒക്ടോബറില്‍ ചൈനക്കാര്‍ ഇന്ത്യ ആക്രമിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്ത്. വിവാദ പരാമര്‍ശം റിവിഷനിസത്തിനുള്ള ശ്രമമാണെന്ന് ബിജെപി ആരോപിച്ചു.

Advertisment

അതേസമയം, അധിനിവേശം എന്ന പദം തെറ്റായി ഉപയോഗിച്ചതിന് മണിശങ്കര്‍ അയ്യര്‍ പിന്നീട് നിരുപാധികം ക്ഷമാപണം നടത്തിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ഫോറിന്‍ കറസ്പോണ്ടന്റ്സ് ക്ലബ്ബില്‍ 'നെഹ്റുസ് ഫസ്റ്റ് റിക്രൂട്ട്സ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവേയാണ് 1962 ഒക്ടോബറില്‍ ചൈനക്കാര്‍ ഇന്ത്യ ആക്രമിച്ചതായി അയ്യര്‍ ആരോപിച്ചത്.

Advertisment