New Update
/sathyam/media/media_files/VlYN0URqLgwbkR5YxPWt.jpg)
ഡല്‍ഹി: എഎപി നേതാവ് മനീഷ് സിസോദിയ ഇന്ന് അരവിന്ദ് കെജ്രിവാളിന്റെ വസതി സന്ദര്‍ശിക്കും. അടുത്ത ഡല്‍ഹി മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Advertisment
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് കെജ്രിവാള്‍ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
മദ്യനയ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ എഎപി നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യവെയാണ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
അടുത്ത രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us