New Update
/sathyam/media/post_banners/LJQcGG0MlE0QN3ATKseq.webp)
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയ്ക്ക് ജാമ്യം. അറസ്റ്റിലായി 17 മാസങ്ങള്‍ക്ക് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്.
Advertisment
ഇഡി, സിബിഐ എന്നിവയെടുത്ത കേസുകളിലാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയെ ബെഞ്ചാണ് സിസോദിയയുടെ ഹര്‍ജി പരിഗണിച്ചത്.
രണ്ടു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന നിബന്ധനകളാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us