കാണാതായ പാലാ സ്വദേശി രൂപേഷ് ഡൽഹിയിൽ ഉള്ളതായി വിവരം; വിവരം ലഭിക്കുന്നവർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ നിർദ്ദേശം

New Update
H

ഡൽഹി: പാലായിൽ നിന്നും കാണാതായ പൂവരണി നന്ദികാട്ട്കണ്ടത്തിൽ വിട്ടിൽ രൂപേഷ് (45) ഡൽഹിയിൽ ഉള്ളതായി വിവരം. ഒക്ടോബർ 30ന് ആണ് ഇയാളെ കാണാതായത്. 

Advertisment

പാലായ്ക്ക് പോകുകയാണ് എന്നു പറഞ്ഞാണ് രൂപേഷ് വീട് വിട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കഴിഞ്ഞ ദിവസം ഡൽഹി, ആഗ്ര തുടങ്ങിയ ഭാഗങ്ങളിൽ ഉള്ളതായി വിവരം ലഭിക്കുകയായിരുന്നു.

ഇയാളെ പറ്റി എന്തെങ്കിലും അറിവ് ലഭിക്കുന്നവർ പാലാ പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. ഫോൺ 9497987080, 9497980337, 9744044806

Advertisment