മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്, കൂടുതല്‍ ഗ്രാമീണ ഭവനങ്ങള്‍ക്ക് അംഗീകാരം നല്‍കിയേക്കും

പിഎംഎവൈ-ജിക്ക് കീഴില്‍ കേന്ദ്രമന്ത്രിസഭ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സഹായം ഏകദേശം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാം മോദി ക്യാബിനറ്റിന്റെ ആദ്യ യോഗം ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചേരുന്നത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Modi

ഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരും. ആദ്യ യോഗത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിന് (പിഎംഎവൈ-ജി) കീഴില്‍ 2 കോടി അധിക വീടുകള്‍ക്ക് അംഗീകാരം നല്‍കിയേക്കുമെന്നാണ് സൂചന.

Advertisment

കൂടാതെ, പിഎംഎവൈ-ജിക്ക് കീഴില്‍ കേന്ദ്രമന്ത്രിസഭ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സഹായം ഏകദേശം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാം മോദി ക്യാബിനറ്റിന്റെ ആദ്യ യോഗം ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചേരുന്നത്.

ഞായറാഴ്ചയാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തോടൊപ്പം 72 മന്ത്രിമാരും രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Advertisment