ആദ്യ റഷ്യൻ യാത്രയ്ക്കായി പ്രധാനമന്ത്രി പുറപ്പെട്ടു

റഷ്യൻ സന്ദർശനത്തിനുശേഷം അദ്ദേഹം ഓസ്ട്രിയയിലേക്കു തിരിക്കും. 10ന് തിരിച്ചെത്തും.

New Update
Narendra Modi

ഡൽഹി: മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ റഷ്യൻ യാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണയേകുന്ന പങ്കാളിത്തമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നു മോദി പറഞ്ഞു. ഓസ്ട്രിയയും മോദി സന്ദർശിക്കും. 40 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.

Advertisment

22-ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണു മോദി റഷ്യയിലേക്കു തിരിച്ചത്. ഊർജം, വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ പരസ്പരബന്ധം വിപുലപ്പെടുത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. റഷ്യൻ സന്ദർശനത്തിനുശേഷം അദ്ദേഹം ഓസ്ട്രിയയിലേക്കു തിരിക്കും. 10ന് തിരിച്ചെത്തും.

narendra modi
Advertisment