കോണ്‍ഗ്രസ് സഖ്യ കക്ഷികളെ ചൂഷണം ചെയ്യുന്ന പരാദ ജീവി; അവര്‍ ദളിത് വിരുദ്ധര്‍; രാംനാഥ് കോവിന്ദിനെയും മുര്‍മുവിനെയും അപമാനിക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ലെന്ന് മോദി

മറ്റുള്ളവരുടെ പണവും വിയര്‍പ്പും അദ്ധ്വാനവും കോണ്‍ഗ്രസ് ചൂഷണം ചെയ്യുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഇഡി ലക്ഷ്യമിടുന്നുവെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആരോപണം. 

New Update
modiUntitledbo

ഡല്‍ഹി: ഇന്ത്യ സഖ്യത്തെ പരിഹസിക്കാന്‍ രാജ്യസഭയെ വേദിയാക്കി പ്രധാനമന്ത്രി. കോണ്‍ഗ്രസിന് നേരെ ആയിരുന്നു പ്രധാനവിമര്‍ശനങ്ങള്‍. കോണ്‍ഗ്രസിന് ഇത്രമാത്രം സന്തോഷമെന്തെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ മോദി, ചിലപ്പോ പിന്നെയും പരാജയപ്പെട്ടത് കൊണ്ടാകാമെന്നും കൂട്ടിച്ചേര്‍ത്തു. 

Advertisment

കാരണമെന്തായാലും അവര്‍ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ ജനാധിപത്യത്തെ അസ്വസ്ഥമാക്കാന്‍ ശ്രമിക്കുന്നു. അവര്‍ ദളിത് വിരുദ്ധരാണ്. അവര്‍ രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനെയും അപമാനിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് പരാദ ജീവിയാണെന്നും മറ്റുള്ളവരുടെ തോളില്‍ ചവിട്ടി കയറാന്‍ നോക്കുന്നുവെന്നും മോദി പരിഹസിച്ചു. പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ പിന്നാക്കക്കാരെ മുന്നില്‍ നിര്‍ത്തും.

മറ്റുള്ളവരുടെ പണവും വിയര്‍പ്പും അദ്ധ്വാനവും കോണ്‍ഗ്രസ് ചൂഷണം ചെയ്യുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഇഡി ലക്ഷ്യമിടുന്നുവെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആരോപണം. 

ഇരട്ട മുഖമുള്ള കോണ്‍ഗ്രസിന് ഇത്രയും നാണമില്ലേ എന്നും മോദി ചോദിച്ചു. അവരുടെ സഖ്യകക്ഷികളെ നേരിടുമ്പോള്‍ മാത്രം അതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസിന് ഇഡിയെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും മോദി പറഞ്ഞു.

Advertisment