ഡല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് മുമ്പായി മഹാത്മാഗാന്ധിക്കും വാജ്പേയിക്കും ആദരാഞ്ജലി അര്‍പ്പിച്ച് നരേന്ദ്ര മോദി.
രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്കും ഡല്‍ഹിയിലെ സദൈവ് അടലില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ പോയി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഒപ്പമുണ്ടായിരുന്നു.
വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു മോദിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര രാഷ്ട്രത്തലവന്മാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇത് മൂന്നാം തവണയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്.