ഡല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നരേന്ദ്ര മോദിയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി അണികള്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് പ്രത്യേക പ്രാര്‍ത്ഥനനകള്‍ നടത്തിയത്.
ഇന്ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനില്‍ വെച്ച് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യും.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം തുടര്‍ച്ചയായി മൂന്നാം തവണയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്.