1998 മെയ് 28 ന് പാകിസ്ഥാന്‍ അഞ്ച് ആണവ പരീക്ഷണങ്ങള്‍ നടത്തി, അതിന് ശേഷം വാജ്പേയി സാഹിബ് ഇവിടെ വന്ന് ഞങ്ങളുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു, എന്നാല്‍ ഞങ്ങള്‍ ആ കരാര്‍ ലംഘിച്ചു, അത് ഞങ്ങളുടെ തെറ്റാണ്; ഇന്ത്യയുമായി ഒപ്പുവെച്ച 1999 ലെ ലാഹോര്‍ പ്രഖ്യാപനം പാകിസ്ഥാന്‍ ലംഘിച്ചുവെന്ന് തുറന്നു സമ്മതിച്ച് നവാസ് ഷെരീഫ്

1999 ഫെബ്രുവരി 21-ന് ഒപ്പുവച്ച രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന ഉടമ്പടിയായ ലാഹോര്‍ ഡിക്ലറേഷന്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും മറ്റ് നടപടികള്‍ക്കൊപ്പം ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുന്നതായിരുന്നു.

New Update
vajpei Untitled4df54.jpg

ഡല്‍ഹി: താനും ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും ഒപ്പുവെച്ച ഇന്ത്യയുമായുള്ള 1999-ലെ ലാഹോര്‍ പ്രഖ്യാപന കരാര്‍ രാജ്യം ലംഘിച്ചതായി തുറന്നു സമ്മതിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ജനറല്‍ പര്‍വേസ് മുഷറഫിന്റെ കാര്‍ഗില്‍ ദുരന്തത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ഇതും ഞങ്ങളുടെ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

'1998 മെയ് 28 ന് പാകിസ്ഥാന്‍ അഞ്ച് ആണവ പരീക്ഷണങ്ങള്‍ നടത്തി. അതിന് ശേഷം വാജ്പേയി സാഹിബ് ഇവിടെ വന്ന് ഞങ്ങളുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഞങ്ങള്‍ ആ കരാര്‍ ലംഘിച്ചു. അത് ഞങ്ങളുടെ തെറ്റാണ്,' ഷരീഫ് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. 

1999 ഫെബ്രുവരി 21-ന് ഒപ്പുവച്ച രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന ഉടമ്പടിയായ ലാഹോര്‍ ഡിക്ലറേഷന്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും മറ്റ് നടപടികള്‍ക്കൊപ്പം ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുന്നതായിരുന്നു.

എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിലെ കാര്‍ഗില്‍ ജില്ലയിലേക്ക് പാകിസ്ഥാന്‍ കടന്നുകയറ്റം നടത്തിയതോടെ ഇത് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചു. 1999 മാര്‍ച്ചില്‍ പാകിസ്ഥാന്‍ ആര്‍മിയുടെ ഫോര്‍ സ്റ്റാര്‍ ജനറലായിരുന്ന മുഷറഫ് കാര്‍ഗില്‍ ജില്ലയിലേക്ക് രഹസ്യമായി നുഴഞ്ഞുകയറാന്‍ സൈന്യത്തോട് ഉത്തരവിട്ടു.

ഇന്ത്യ നുഴഞ്ഞുകയറ്റം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൂര്‍ണ്ണമായ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഷരീഫ് പ്രധാനമന്ത്രിയായിരിക്കെ നടന്ന ഈ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാകിസ്ഥാന്‍ ടെലിവിഷന്‍ കോര്‍പ്പറേഷന്‍ സംപ്രേഷണം ചെയ്ത നവാസ് ഷെരീഫിന്റെ പ്രസംഗത്തിന്റെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisment