നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; സൂത്രധാരന്‍മാരില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി

നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് ഇവര്‍ സുരക്ഷിത ഇടങ്ങള്‍ ഒരുക്കിയതായി കണ്ടെത്തി. ഇവരില്‍ നിന്ന് കത്തിച്ച നിലയിലുള്ള ചോദ്യ പേപ്പറുകളും ബിഹാര്‍ പൊലീസ് കണ്ടെടുത്തിരുന്നു.

New Update
neet-exam-1

ഡല്‍ഹി: നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്‌തു. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് അമന്‍ സിങെന്ന ആള്‍ അറസ്റ്റിലായിരിക്കുന്നത്.

Advertisment

ജാര്‍ഖണ്ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണമാണ് സിങിന്‍റെ അറസ്റ്റില്‍ കലാശിച്ചിരിക്കുന്നത്.

ഇതോടെ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്‌തവരുടെ എണ്ണം ആറായി. നേരത്തെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ്പ്രിന്‍സിപ്പലിനെയും സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു.

നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് ഇവര്‍ സുരക്ഷിത ഇടങ്ങള്‍ ഒരുക്കിയതായി കണ്ടെത്തി. ഇവരില്‍ നിന്ന് കത്തിച്ച നിലയിലുള്ള ചോദ്യ പേപ്പറുകളും ബിഹാര്‍ പൊലീസ് കണ്ടെടുത്തിരുന്നു.

ആറ് കേസുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ബിഹാറില്‍ നിന്ന് ചോദ്യ പേപ്പര്‍ ചോര്‍ത്തിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.

അതേസമയം ഗുജറാത്തിലും രാജസ്ഥാനിലും ആള്‍മാറാട്ടവും വഞ്ചനയും നടത്തിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

Advertisment