Advertisment

പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ അദ്ദേഹം അത് ഏറ്റെടുക്കണമായിരുന്നു, നിതീഷ് കുമാര്‍ രാഷ്ട്രീയത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പപ്പു യാദവ്

അദ്ദേഹം പ്രധാനമന്ത്രിയാകാനുള്ള ഓഫര്‍ സ്വീകരിക്കണം. അങ്ങനെയെങ്കില്‍ ബീഹാറില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യപ്പെടുമായിരുന്നു.

New Update
pappu Untitled.m.jpg

ഡല്‍ഹി: പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ നിതീഷ് കുമാര്‍ അത് ഏറ്റെടുക്കണമായിരുന്നുവെന്ന് പൂര്‍ണിയയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എംപി പപ്പു യാദവ്. നിതീഷ് കുമാര്‍ രാഷ്ട്രീയത്തിന്റെ അവസാന ഘട്ടത്തിലാണെന്നും പപ്പു യാദവ് പറഞ്ഞു.

Advertisment

ആരാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി കസേര വാഗ്ദാനം ചെയ്തതെന്ന് എനിക്കറിയില്ല... എന്തുകൊണ്ടാണ് അവര്‍ തെളിവ് നല്‍കാത്തത്? രാഷ്ട്രീയത്തിന്റെ അവസാന ഘട്ടത്തിലാണ് നിതീഷ് കുമാര്‍. പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ അദ്ദേഹം അത് ഏറ്റെടുക്കണമായിരുന്നു. 

അദ്ദേഹം പ്രധാനമന്ത്രിയാകാനുള്ള ഓഫര്‍ സ്വീകരിക്കണം. അങ്ങനെയെങ്കില്‍ ബീഹാറില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യപ്പെടുമായിരുന്നു.

അദ്ദേഹം ചരിത്രം സൃഷ്ടിക്കുമായിരുന്നു. അദ്ദേഹത്തിന് ഓഫര്‍ നല്‍കിയിരുന്നെങ്കില്‍ അത് നിരസിക്കാന്‍ പാടില്ലായിരുന്നുവെന്നും പപ്പു യാദവ് പറഞ്ഞു.

Advertisment