Advertisment

മോദിയെ എന്‍ഡിഎ നേതാവായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തെ പിന്തുണച്ച് ചന്ദ്രബാബു നായിഡു, മോദിയുടെ മൂന്നാം ഊഴത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് നിതീഷ് കുമാര്‍

എല്ലാവരും ഒത്തുചേരുന്നത് വളരെ നല്ല കാര്യമാണെന്നും തങ്ങള്‍ എല്ലാവരും മോദിയൊടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത ബിഹാര്‍ മുഖ്യമന്ത്രി- ജെഡിയു തലവന്‍ നിതീഷ് കുമാറും പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
nitish Untitled.k.jpg

ഡല്‍ഹി: മോദിയെ എന്‍ഡിഎ നേതാവായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശത്തെ പിന്തുണച്ച് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) തലവന്‍ ചന്ദ്രബാബു നായിഡു .

Advertisment

ശ്രദ്ധേയമായ ഭൂരിപക്ഷം നേടിയതില്‍ ഞങ്ങള്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രധാനമന്ത്രി മോദിയുടെ അശ്രാന്ത പരിശ്രമം ഞാന്‍ നിരീക്ഷിച്ചു.

അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ രാവും പകലും മൂന്നുമാസം വിശ്രമമില്ലാതെ അദ്ദേഹം പ്രചാരണം നടത്തി. ആന്ധ്രാപ്രദേശില്‍ ഞങ്ങളുടെ പൊതുയോഗങ്ങളും റാലിയും ഞങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ കാര്യമായ സ്വാധീനം ചെലുത്തി, അദ്ദേഹം പറഞ്ഞു.

എല്ലാവരും ഒത്തുചേരുന്നത് വളരെ നല്ല കാര്യമാണെന്നും തങ്ങള്‍ എല്ലാവരും മോദിയൊടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത ബിഹാര്‍ മുഖ്യമന്ത്രി- ജെഡിയു തലവന്‍ നിതീഷ് കുമാറും പറഞ്ഞു.

മോദി ഞായറാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, അദ്ദേഹം ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമ്പോഴെല്ലാം ഞങ്ങള്‍ ഒപ്പമുണ്ടാകും. മോദിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കും. അദ്ദേഹം പറഞ്ഞു.

എൻഡിഎ പാർലമെൻ്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ നാമകരണം ചെയ്യാനുള്ള നിർദേശത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏകനാഥ് ഷിൻഡെ പിന്തുണച്ചു. ലോക്ജനശക്തി പാര്‍ട്ടി (രാം വിലാസ്) ദേശീയ പ്രസിഡന്റ് ചിരാഗ് പാസ്വാനും നരേന്ദ്ര മോദിയെ ലോക്സഭാ നേതാവായി നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തെ പിന്തുണച്ചു.

Advertisment