/sathyam/media/media_files/y65NqOyIC1SxVvl9XeYt.jpg)
ഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭാ അധ്യക്ഷനെ ബഹുമാനിക്കാതെ തോന്നുന്ന സമയത്ത് എഴുന്നേറ്റ് നിന്ന് തോന്നുന്നത് പറയുന്നുവെന്ന് രാജ്യസഭാധ്യക്ഷന്‍.
ഇതുപോലെ ഒരു നടപടി ജനാധിപത്യത്തിന്റെയും രാജ്യസഭയുടെയും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ധന്‍കര്‍ പറഞ്ഞു. നിങ്ങളുടെ അന്തസ് തന്നെയാണ് ഹനിക്കപ്പെടുന്നത്. താന്‍ എപ്പോഴും നിങ്ങളുടെ അന്തസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ജഗദീപ് ധന്‍കര്‍ പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗം യാതൊരു പ്രതീക്ഷയും നല്‍കുന്നതല്ലെന്ന് രാജസ്ഥാനില്‍ നിന്നുള്ള ലോക്സഭംഗം പ്രമോദ് തിവാരി പറഞ്ഞു. വിലക്കയറ്റം പരിഹരിക്കാന്‍ ശാശ്വത നിര്‍ദ്ദേശങ്ങളൊന്നുമില്ല. നാനൂറ് സീറ്റെന്ന അവകാശവാദത്തിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ആരാഞ്ഞു.
എന്ത് കൊണ്ട് വിജയിക്കാനായില്ലെന്ന് ആലോചിക്കാനും ബിജെപിയോട് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 38 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്.
മണിപ്പൂരിലെ ആക്രമണങ്ങളെയും അദ്ദേഹം എടുത്ത് കാട്ടി. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുകയാണ്.
സര്‍ക്കാര്‍ തങ്ങളുടെ ഒരൊറ്റ വാഗ്ദാനം പോലും പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് ഭൂമി നല്‍കല്‍ മുതല്‍ ബുള്ളറ്റ് ട്രെയിനുകള്‍ വരെയുള്ള വാഗ്ദാനങ്ങള്‍ പാഴായി. അതേസമയം രാജ്യത്ത് നിന്ന് വന്‍തുകകളുമായി കുറ്റവാളികള്‍ വിദേശത്തേക്ക് കടന്ന് സുഖമായി വിലസുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us