ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പര്‍ഷോത്തം രൂപാലയെ ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
മന്ത്രി സഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ള പാര്‍ലമെന്റ് അംഗങ്ങളില്‍ മറ്റ് ബിജെപി നേതാക്കളായ ജെപി നദ്ദ, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, പിയൂഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉള്‍പ്പെടുന്നു.
കൂടാതെ, എച്ച്ഡി കുമാരസ്വാമി മന്ത്രിസഭയില്‍ ഇടംനേടാന്‍ സാധ്യതയുണ്ട്. ചിരാഗ് പാസ്വാന്‍ (എല്‍ജെപി), രാം നാഥ് താക്കൂര്‍ (ജെഡിയു), ജിതന്‍ റാം മാഞ്ചി (എച്ച്എഎം) എന്നിവരും മന്ത്രിസഭയില്‍ ഇടംനേടാന്‍ സാധ്യതയുള്ളവരില്‍ ഉള്‍പ്പെടുന്നു.
ജയന്ത് ചൗധരി (ആര്‍എല്‍ഡി), അനുപ്രിയ പട്ടേല്‍ (അപ്നാ ദള്‍ (സോണിലാല്‍), രാംമോഹന്‍ നായിഡു (ടിഡിപി), ചന്ദ്രശേഖര്‍ പെമ്മസാനി (ടിഡിപി) എന്നിവരും കൗണ്‍സിലിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് .
മന്ത്രിസഭയുടെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ ശിവസേനയുടെ പ്രതാപ് റാവു ജാദവും ഉള്‍പ്പെടുന്നു.