/sathyam/media/media_files/SZFUqCfZMzOiASqFcoDF.jpg)
ഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച ഇറ്റാനഗറില്‍ നടന്ന യോഗത്തില്‍ ബി ജെ പി ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായി പെമ ഖണ്ഡുവിനെ ഐകകണ്ഠേന തിരഞ്ഞെടുത്തിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, മറ്റ് നിരവധി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ കെടി പര്‍നായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഖണ്ഡുവിന് പിന്നാലെ ചൗന മേന്‍ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഖണ്ഡുവിനൊപ്പം 11 എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ദോര്‍ജി ഖണ്ഡു കണ്‍വെന്‍ഷന്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
60 അംഗ നിയമസഭയില്‍ 46 സീറ്റുകള്‍ നേടി തുടര്‍ച്ചയായ മൂന്നാം തവണയും അരുണാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us