/sathyam/media/media_files/ybEq1PYNZdW2nNzMfrTu.jpg)
ഡല്‍ഹി: ലോക്സഭാ ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തിനായുള്ള ഊര്‍ജിത ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ നരേന്ദ്ര മോദിയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുന്നതിനായി ഇന്ന് യോഗം ചേരുന്നുണ്ട്.
മോദി എന്‍ഡിഎ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, എംപിമാരും നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഉള്‍പ്പെടെയുള്ള എന്‍ഡിഎയിലെ മുതിര്‍ന്ന അംഗങ്ങളും, അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംപിമാരുടെ പട്ടിക അവതരിപ്പിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനും സാധ്യതയുണ്ട്.
#WATCH | Delhi: Newly elected MPs, Chief Ministers and other leaders of the NDA chant 'Modi-Modi' during the NDA Parliamentary Party meeting at Samvidhan Sadan (Old Parliament) pic.twitter.com/WuFZz9YAbD
— ANI (@ANI) June 7, 2024