/sathyam/media/media_files/eoGgfwakmrGvWRFtNOsw.jpg)
കാർഗിൽ : കാർഗിൽ വിജയ് ദിവസിന്‍റെ 25-ാം വാർഷികത്തിൽ സംസാരിക്കവേ അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യൻ സായുധ സേനയെ നവീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന പരിഷ്‌കാരമാണ് അഗ്നിപഥ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
സൈന്യത്തെ യുവത്വമുള്ളതായി നിലനിർത്താനും തുടർച്ചയായി യുദ്ധത്തിന് യോഗ്യരാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. ദേശീയ സുരക്ഷയെ സംബന്ധിച്ച വിഷയം പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രീയവൽക്കരിക്കുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
കാർഗിൽ യുദ്ധ സ്‌മാരകത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പാർലമെന്‍ററി ചർച്ചകളിലും കമ്മറ്റികളിലും ദശാബ്‌ദങ്ങളായി ഉയരുന്ന ആശങ്ക, സൈന്യത്തിനുള്ളിലെ പ്രായമായവരുടെ കണക്ക് എന്ന വലിയ പ്രശ്‌നമാണ് അഗ്നിപഥ് പദ്ധതി അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യൻ സൈനികരുടെ ശരാശരി പ്രായം ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്നും ഈ വെല്ലുവിളിക്കുള്ള മറുപടിയാണ് അഗ്നിപഥ് പദ്ധതിയെന്നും പ്രധാന മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us