Advertisment

കര്‍ഷക സമ്മേളനത്തിനായി ജൂണ്‍ 18 ന് പ്രധാനമന്ത്രി വാരണാസി സന്ദര്‍ശിക്കും, സത്യപ്രതിജ്ഞയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ വാരണാസിയിലെ ആദ്യ സന്ദര്‍ശനം

റൊഹാനിയയിലോ സേവാപുരി നിയമസഭാ മണ്ഡലത്തിലോ കര്‍ഷക സമ്മേളനത്തിനുള്ള വേദി തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ പറഞ്ഞു.

New Update
modi Untitledmo.jpg

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 18 ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ 'കിസാന്‍ സമ്മേളനം' അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത ശേഷം മോദിയുടെ വാരണാസിയിലെ ആദ്യ സന്ദര്‍ശനമാണിത്.

Advertisment

റൊഹാനിയയിലോ സേവാപുരി നിയമസഭാ മണ്ഡലത്തിലോ കര്‍ഷക സമ്മേളനത്തിനുള്ള വേദി തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ വരാനിരിക്കുന്ന വാരണാസി സന്ദര്‍ശനം സംബന്ധിച്ച് ഗുലാബ് ബാഗിലെ പാര്‍ട്ടി ഓഫീസില്‍ ജില്ലാ ഭാരവാഹികളുടെ യോഗം ചേര്‍ന്നു.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനിടെ ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ബിജെപി കാശി മേഖലാ പ്രസിഡന്റ് ദിലീപ് പട്ടേല്‍ പറഞ്ഞു.

Advertisment