Advertisment

'ഇന്‍ഡ്യ' സഖ്യത്തിന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു, അവര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റു; വിവി പാറ്റ് കേസിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി

മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണാനാകില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ക്കൊപ്പം മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
modi election

ഡല്‍ഹി: വിവി പാറ്റ് കേസിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി.ഇന്‍ഡ്യ മുന്നണി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചെന്ന് മോദി ആരോപിച്ചു. 

ഇന്‍ഡ്യ സഖ്യത്തിന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു. അവര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റെന്നും മോദി പറഞ്ഞു. 