ജമ്മുകശ്മീരിലെ നുഴഞ്ഞ് കയറ്റം ഇപ്പോള്‍ വെറും കല്ലേറ് മാത്രമായി മാറി, അധോലോക സംഘടനകളുടെ അടിവേരറുക്കും; ഇവിടങ്ങളില്‍ ഒരു പുതിയ സൂര്യോദയം ഉണ്ടാകും., ജമ്മുകശ്‌മീര്‍ യുവാക്കള്‍ സര്‍ക്കാരിന്‍റെ വളര്‍ച്ച നടപടികളോട് പ്രതികരിക്കുന്നുവെന്ന് മോദി

നിങ്ങളുടെ സ്വപ്നങ്ങളൊന്നും ഞങ്ങള്‍ തകര്‍ക്കില്ല. നമ്മുടെ നാട്ടിലെ ഓരോരുത്തരുടെയും സന്തോഷകരവും വിജയകരവുമായ ജീവിതം ഉറപ്പാക്കും.

New Update
pmUntitledbo

ഡല്‍ഹി: അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്യാനായി താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ ഭാവി പന്താടിയവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് രാജ്യത്തെ ഓരോ യുവാക്കള്‍ക്കും ഉറപ്പ് നല്‍കുന്നു. 

Advertisment

നിങ്ങളുടെ സ്വപ്നങ്ങളൊന്നും ഞങ്ങള്‍ തകര്‍ക്കില്ല. നമ്മുടെ നാട്ടിലെ ഓരോരുത്തരുടെയും സന്തോഷകരവും വിജയകരവുമായ ജീവിതം ഉറപ്പാക്കും.

ജമ്മുകശ്മീരിനെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും കുറിച്ച് പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെയും മോദി ചോദ്യം ചെയ്തു. ജമ്മുകശ്മീരും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും തന്റെ സര്‍ക്കാരിന്റെ മുന്‍ഗണന വിഷയങ്ങളാണ്. 

ജമ്മുകശ്മീരിലെ നുഴഞ്ഞ് കയറ്റം അതിന്റെ അന്ത്യത്തോട് അടുക്കുകയാണ്. ഇപ്പോള്‍ വെറും കല്ലേറ് മാത്രമായി മാറിയിരിക്കുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അധോലോക സംഘടനകളുടെ അടിവേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടങ്ങളില്‍ ഒരു പുതിയ സൂര്യോദയം ഉണ്ടാകും. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് വന്‍ ചോരപ്പുഴകള്‍ ഒഴുകിയ മേഖലയാണ് ഇതെന്നും മോദി ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ സമാധാനം മടങ്ങി വരുന്നു. 500 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 11,000 കേസുകളും രജിസ്റ്റര്‍ ചെയ്തു. 

പ്രധാനമന്ത്രിയുടെ നന്ദി പ്രമേയ ചര്‍ച്ചയിലെ മറുപടിക്ക് ശേഷം രാജ്യസഭ അനിശ്ചിതമായി പിരിഞ്ഞു.

Advertisment