Advertisment

‘സോണിയ എന്നെ പ്രധാനമന്ത്രിയാക്കില്ല, രാഹുലിന് രാഷ്ട്രീയ പക്വതയില്ല’; പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം

New Update
PranabMukherjee

ഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെക്കുറിച്ചുള്ള പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം.

Advertisment

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഷ്ട്രീയമായി പക്വത പ്രാപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി എഴുതിയ 'ഇന്‍ പ്രണബ്, മൈ ഫാദര്‍: എ ഡോട്ടര്‍ റിമെമ്പേഴ്‌സ്'എന്ന പുസ്തകത്തിലാണ് പരാമര്‍ശം.

രാഹുല്‍ ഗാന്ധി മര്യാദയുള്ളവനും, ചോദ്യങ്ങള്‍ നിറഞ്ഞവനുമാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുണ്ടെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. രാഹുല്‍ രാഷ്ട്രീയമായി പക്വത പ്രാപിച്ചിട്ടില്ല. രാഷ്ട്രപതി ഭവനില്‍ വച്ചാണ് രാഹുല്‍ പ്രണബിനെ കാണാറുള്ളത്.

മന്ത്രിയാകാനും ഭരണത്തില്‍ നേരിട്ടുള്ള അനുഭവം നേടാനും പ്രണബ് മുഖര്‍ജി ഉപദേശിച്ചെങ്കിലും രാഹുല്‍ അനുസരിച്ചില്ലെന്നും പുസ്തകത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്ക് പല കാര്യങ്ങളിലും താല്‍പ്പര്യമുണ്ടെന്നും, എന്നാല്‍ അദ്ദേഹം ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വളരെ വേഗത്തില്‍ നീങ്ങുന്നുവെന്നും പ്രണബ് പറഞ്ഞതായും പുസ്തകത്തില്‍ പറയുന്നു.

സോണിയ ഗാന്ധിയെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. 'ദ പിഎം ഇന്ത്യ നെവര്‍ ഹാഡ്' എന്ന അധ്യായത്തിലാണ് സോണിയയെക്കുറിച്ച് പറയുന്നത്. 2004ല്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ച് പ്രണബ് മുഖര്‍ജിയോട് ചോദിച്ചപ്പോള്‍ 'ഇല്ല, അവര്‍ എന്നെ പ്രധാനമന്ത്രിയാക്കില്ല' എന്നായിരുന്നു പിതാവിന്റെ മറുപടിയെന്ന് ശര്‍മ്മിഷ്ഠ തന്റെ പുസ്തകത്തില്‍ കുറിക്കുന്നു. 

തന്നെ പ്രധാനമന്ത്രിയാക്കാത്തതില്‍ സോണിയ ഗാന്ധിയോട് പ്രണബ് മുഖര്‍ജിക്ക് നീരസവും ഉണ്ടായിരുന്നില്ല, കൂടാതെ മന്‍മോഹന്‍ സിംഗിനോട് ശത്രുത തോന്നിയിട്ടില്ലെന്നും ശര്‍മ്മിഷ്ഠ പുസ്തകത്തില്‍ കുറിച്ചു.

Advertisment