പട്ന: പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഒക്ടോബര്‍ രണ്ടിന് പാര്‍ട്ടി ഔദ്യോഗികമായി ആരംഭിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജന്‍ സൂരജ് പാര്‍ട്ടി മത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു.
2014ല്‍ പ്രധാനമന്ത്രി മോദി, 2015ല്‍ നിതീഷ് കുമാര്‍, 2021ല്‍ മുഖ്യമന്ത്രി സ്റ്റാലിന്‍, 2021ല്‍ മമത ബാനര്‍ജി, 2019ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി, 2020ല്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു.
പികെ എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍ ബീഹാര്‍ സ്വദേശിയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കിയ പി.കെ ഇപ്പോള്‍ വേറിട്ട രാഷ്ട്രീയ പാര്‍ട്ടിയുമായി പ്രവര്‍ത്തനം തുടങ്ങുകയാണ്.
ഒക്ടോബര്‍ രണ്ടിന് പുതിയ പാര്‍ട്ടിക്ക് തറക്കല്ലിടും. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ ആദ്യഘട്ടത്തില്‍ പാര്‍ട്ടിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2025ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ വിജയിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിന്റെ പേരമകള്‍ ഡോ.ജാഗ്രതി കിഷോറിന്റെ ജന്‍ സൂരജ് കാമ്പയിനില്‍ ചേര്‍ന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ആനന്ദ് മിശ്രയും പ്രശാന്ത് കിഷോറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.