രാജ്യസഭ സമ്മേളനം ഇന്നു മുതല്‍; രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ബുധനാഴ്‌ച ശബ്‌ദ വോട്ടിലൂടെ സഭ അംഗീകരിച്ചതിനെത്തുടർന്ന് ബുധനാഴ്‌ച ഓം ബിർള തുടർച്ചയായി രണ്ടാം തവണ ലോക്‌സഭ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

New Update
murmu Untitledgo

ഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. എൻഡിഎ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള രാഷ്ട്രപതിയുടെ ആദ്യത്തെ പ്രസംഗമായിരിക്കും ഇത്.

Advertisment

 രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെൻ്റിൻ്റെ ഇരുസഭകളിലും നന്ദി പ്രമേയം അവതരിപ്പിക്കുന്നതായിരിക്കും. അതിനുശേഷമാകും ചര്‍ച്ച നടക്കുക.

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്‌ചയാണ് ആരംഭിച്ചത്. രാജ്യസഭ സമ്മേളനം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ബുധനാഴ്‌ച ശബ്‌ദ വോട്ടിലൂടെ സഭ അംഗീകരിച്ചതിനെത്തുടർന്ന് ബുധനാഴ്‌ച ഓം ബിർള തുടർച്ചയായി രണ്ടാം തവണ ലോക്‌സഭ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ കാഴ്‌ചപ്പാടും ദൃഢനിശ്ചയവും പതിനെട്ടാമത് ലോക്‌സഭയിൽ ഉണ്ടാകുമെന്ന് ബിർള പറഞ്ഞു. ഉയർന്ന തലത്തിലുള്ള പാർലമെൻ്ററി പാരമ്പര്യങ്ങളും അന്തസും സ്ഥാപിക്കുന്ന ക്രിയാത്മക ചിന്തയുടെയും പുതിയ ആശയങ്ങളുടെയും കേന്ദ്രമായി പതിനെട്ടാം ലോക്‌സഭയെ മാറ്റണമെന്നും വികസിത് ഭാരത് സൃഷ്‌ടിക്കുന്നതാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓം ബിർളയുടെ അധ്യക്ഷതയിൽ പതിനേഴാം ലോക്‌സഭയിൽ എടുത്ത തീരുമാനം പാർലമെൻ്ററി ചരിത്രത്തിലെ സുവർണ കാലഘട്ടമായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി ഓം ബിർളയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ലോക്‌സഭ സ്‌പീക്കറാണ് ജനങ്ങളുടെ ശബ്‌ദത്തിൻ്റെ അന്തിമ മധ്യസ്ഥനെന്നും എന്നാൽ ഇത്തവണ ആ ശബ്‌ദത്തെ പ്രതിനിധീകരിക്കുന്നത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment