പ്രധാനമന്ത്രിക്ക് വധഭീഷണി; എന്‍ഐഎ ഓഫീസിലേക്ക് അജ്ഞാത ഫോണ്‍കോള്‍

നേരത്തെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയച്ചില്ലെങ്കില്‍ നരേന്ദ്രമോദിയെ വധിക്കുമെന്ന് വ്യക്തമാക്കി പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
 gujarat modi

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ കോളിലൂടെ ഭീഷണി.

Advertisment

ചെന്നൈയിലെ എന്‍ഐഎ ഓഫീസിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.ഹിന്ദിയിലായിരുന്നു ഫോണ്‍ സംസാരം.

തുടര്‍ന്ന് എന്‍ഐഎ ഡല്‍ഹിയിലെ ഓഫീസിലും ചെന്നൈ സൈബര്‍ ക്രൈം വിഭാഗത്തിനും വിവരം കൈമാറി. സംഭവത്തില്‍ ചെന്നൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.

മധ്യപ്രദേശില്‍ നിന്നാണ് ഫോണ്‍കോള്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയച്ചില്ലെങ്കില്‍ നരേന്ദ്രമോദിയെ വധിക്കുമെന്ന് വ്യക്തമാക്കി പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

Advertisment