കന്നിവോട്ട് ചെയ്ത് പ്രിയങ്ക ഗാന്ധിയുടെ മകനും മകളും; വീഡിയോ

‘‘നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്നതിനും നല്ല മാറ്റങ്ങൾ രാജ്യത്ത് സംഭവിക്കുന്നതിനുമായി തിരഞ്ഞെടുപ്പിൽ ഭാഗമാകാൻ യുവത്വത്തോട് അഭ്യർഥിക്കുന്നു’’–റെയ്ഹാൻ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
miraya untitled.03z.jpg

ഡൽഹി∙ കന്നിവോട്ട് രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മക്കൾ റെയ്‌ഹാൻ രാജീവ് വദ്രയും മിരായ വദ്രയും. പ്രിയങ്ക ഗാന്ധിക്കും ഭർത്താവ് റോബർട്ട് വദ്രയ്ക്കും ഒപ്പം എത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.

Advertisment

വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ച വിഡിയോയിൽ റെയ്‌ഹാനും  മിരായയും ഡൽഹിയിലെ ഒരു പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാൻ വരിനിൽക്കുന്നത് കാണാം.

വളരെയധികം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിതെന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം റെയ്ഹാൻ പറഞ്ഞു.

‘‘നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്നതിനും നല്ല മാറ്റങ്ങൾ രാജ്യത്ത് സംഭവിക്കുന്നതിനുമായി തിരഞ്ഞെടുപ്പിൽ ഭാഗമാകാൻ യുവത്വത്തോട് അഭ്യർഥിക്കുന്നു’’–റെയ്ഹാൻ പറഞ്ഞു.

അലക്ഷ്യമായി സമയം കളയാതെ മാറ്റം കൊണ്ടുവരാൻ ശ്രമിക്കണം എന്നായിരുന്നു മിരായയുടെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി.

Advertisment