/sathyam/media/media_files/bo6HaUZSnpOKeOTzeS6f.jpg)
ഡൽഹി: പതിനെട്ടാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. യോഗം ഒറ്റക്കെട്ടായാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവെന്ന് അറിയിച്ചു കൊണ്ടുള്ള കത്ത് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോ ടെം സ്പീക്കർക്ക് കൈമാറി.
റായ്ബറേലിയിൽ നിന്നുള്ള ലോക്സഭാ അംഗമായി ഇന്നാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം രാഹുലിനെ സ്വാഗതം ചെയ്തത്. ഭരണപക്ഷത്തെ നോക്കിയും ഭരണഘടന ഉയർത്തിക്കാട്ടിയുമാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us