Advertisment

സർക്കാരിൻ്റെ നയം തീരുമാനിക്കുന്നത് ബിജെപി എംപിയോ അതോ പ്രധാനമന്ത്രിയോ? റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന കങ്കണയുടെ പ്രസ്ഥാവനയിൽ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ബില്ല് തിരികെ കൊണ്ടുവരുന്നതിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പോരാടുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പു നൽകി.

New Update
Rahul

ഡൽഹി: കാർഷിക ബില്ലുകളെ കുറിച്ച് ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

Advertisment

റദ്ദാക്കിയ കാർഷിക ബില്ലിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിൻ്റെയും നിലപാട് വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ബില്ല് തിരികെ കൊണ്ടുവരുന്നതിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പോരാടുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പു നൽകി.

സർക്കാരിൻ്റെ നയം തീരുമാനിക്കുന്നത് ബിജെപി എംപിയോ അതോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ എന്നും രാഹുൽ ഗാന്ധി, എക്സിലൂടെ ചോദിച്ചു.

'ഹരിയാനയിലെയും പഞ്ചാബിലെയും ഉൾപ്പെടെ എഴുന്നൂറിലേറെ കർഷകരുടെ രക്തസാക്ഷിത്വം കണ്ടശേഷവും ബിജെപി തൃപ്തരല്ല. നമ്മുടെ കർഷകർക്കെതിരായ ബിജെപിയുടെ ഒരു ഗൂഢാലോചനയും വിജയിക്കാൻ ഇന്ത്യ അനുവദിക്കില്ല. കർഷകരെ ദ്രോഹിക്കുന്ന എന്തെങ്കിലും നടപടി സ്വീകരിച്ചാൽ, മോദി വീണ്ടും മാപ്പു പറയേണ്ടിവരും,' രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Advertisment