Advertisment

പൊതു സംവാദത്തിന് തയ്യാർ; മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

സംവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹത്തില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും രാഹുൽ സംവാദത്തിന് സമ്മതമറിയിച്ചുകൊണ്ട് എക്സിൽ കുറിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
rahul modi Untitleda3232.jpg

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംവാദത്തിന് തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

Advertisment

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പുരോഗതിയിൽ മോദി-രാഹുൽ വാഗ്വാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ്മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എൻ എന്‍. റാം എന്നിവരുടെ സംവാദ ക്ഷണത്തിനാണ് രാഹുലിന്റെ മറുപടി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംവാദത്തിന് തയ്യാറെന്ന് കാണിച്ചാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ രാഹുൽ മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്.

സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റല്‍പാഡില്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് എക്‌സിൽ രാഹുൽ പങ്കുവെച്ചു. 