/sathyam/media/media_files/QBlgLDoui17TfAIIgMSQ.jpg)
ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ലോക്സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്ത് നല്‍കി.
380 -ാം നിയമത്തിന് കീഴില്‍ വരുന്ന പ്രസംഗമല്ല താന്‍ നടത്തിയതെന്നും അത് കൊണ്ട് തന്നെ അവ നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ ജനങ്ങളോടുള്ള തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അതേസമയം അനുരാഗ് ഠാക്കൂറിന്റെ ആരോപണങ്ങള്‍ മാത്രം നിറഞ്ഞ പ്രസംഗത്തിലെ ഒരൊറ്റ വാക്ക് പോലും നീക്കം ചെയ്തിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നീക്കം ചെയ്ത വാചകങ്ങള്‍ പുനഃസ്ഥാപിക്കണമന്നും രാഹുല്‍ ആവശ്യപ്പെട്ടു.
#WATCH | On EVMs, Samajwadi Party MP Akhilesh Yadav says,"...EVM pe mujhe kal bhi bharosa nahi tha, aaj bhi nahi hai bharosa, mein 80/80 seats jeet jaun tab bhi nahi bharosa...The issue of EVM has not died" pic.twitter.com/UJIS6hBGQt
— ANI (@ANI) July 2, 2024
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us