New Update
/sathyam/media/media_files/WZDzcWaMrPsnlFhjt5mZ.jpg)
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് രാവിലെ കേരളത്തിലെത്തി.
Advertisment
മലപ്പുറം എടവണ്ണയിലെത്തിയ രാഹുലിന് വൻ സ്വീകരണമാണ് വോട്ടർമാർ ചേർന്ന് നൽകിയത്. വയനാട് വേണോ അതോ റായ്ബറേലി വേണോയെന്ന് താൻ ധർമ്മസങ്കടത്തിലാണെന്നും രാഹുൽ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം വയനാട് കൽപ്പറ്റയിലും രാഹുൽ വോട്ടർമാരെ കാണും.
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇതാദ്യമായാണ് രാഹുൽ മണ്ഡലത്തിലെത്തുന്നത്.
രാവിലെ ഒമ്പത് മണിക്ക് കരിപ്പൂരിൽ വിമാനത്താവളത്തിൽ എത്തിയ രാഹുൽ പത്ത് മണിക്ക് എടവണ്ണയിലും, ഉച്ചയ്ക്ക് രണ്ട് മണിക്ക് കൽപ്പറ്റയിലും നടക്കുന്ന പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. ശേഷം റോഡ് മാർഗം കണ്ണൂർ എയർപോർട്ടിലെത്തി അവിടെ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.