കനത്ത മഴയിൽ മുങ്ങി ഡൽഹി; വെള്ളക്കെട്ടില്‍ വീണ് കുട്ടികളടക്കം ആറ് മരണം കൂടി, മിക്ക റോഡുകളും വെള്ളത്തിൽ

New Update
H

ഡൽഹി: ഡൽഹിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ആറു പേര്‍ കൂടി മരിച്ചു. സമയ്പുര്‍ ബാദ്ലിയിലെ സിറസ്പുരില്‍ വെള്ളക്കെട്ടില്‍ വീണ് നാലു കുട്ടികളാണ് മരിച്ചത്.

Advertisment

 ഓഖ്ലയില്‍ 60കാരന്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. അതേസമയം ഷാലിമാര്‍ ബാഗ് പ്രദേശത്ത് യുവാവ് വെളളക്കെട്ടില്‍ വീണ് മരിച്ചതായാണ് റിപ്പോര്‍ട്ട്. മിക്ക റോഡുകളിലും വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു. 

Advertisment