/sathyam/media/media_files/BDYxiUvs8sWSGXxr5ZHW.webp)
ഡല്‍ഹി: ഇന്ത്യയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മഴ രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ വികസിക്കാന്‍ നല്ല സാധ്യതയുണ്ട്. ഇത് മഴയെ സ്വാധീനിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണ്‍സൂണ്‍ ഇന്ത്യയുടെ കൃഷിക്ക് നിര്‍ണായകമാണ്. രാജ്യത്തെ മൊത്തം കൃഷിയിടത്തിന്റെ 52 ശതമാനവും മണ്‍സൂണിനെയാണ് ആശ്രയിക്കുന്നത്. രാജ്യത്തുടനീളമുള്ള കുടിവെള്ളത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും ജലസംഭരണികള്‍ നിറയ്ക്കാന്‍ മണ്‍സൂണ്‍ നിര്‍ണായകമാണ്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ പെയ്യുന്ന മഴയുടെ ദീര്‍ഘകാല ശരാശരിയായ 422.8 മില്ലിമീറ്ററിന്റെ 106 ശതമാനമായിരിക്കുമെന്നും ഐഎംഡി കണക്കുകൂട്ടുന്നു. ജൂണ്‍ 1 മുതല്‍ ശരാശരി 445.8 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്.
എന്നാല്‍ ഇത്തവണ 453.8 മില്ലീമീറ്ററാണ് ഇതുവരെ ലഭിച്ച മഴ. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ശരാശരി മുതല്‍ ശരാശരിയിലും കൂടുതലുള്ള മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.