ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി, ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു; 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖര്‍

തരൂരിന്റെ സ്റ്റാഫെന്ന് അവകാശപ്പെട്ട ശിവകുമാര്‍ പ്രസാദിനെയും കൂട്ടാളിയെയുമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. 

New Update
sasi tharoor rajeev chandrasekhar

ഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ മുന്‍ സ്റ്റാഫ് അംഗത്തെ അറസ്റ്റ് ചെയ്തതില്‍ പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് . 

Advertisment

ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി. ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.