സിക്കിം മുൻ മന്ത്രിയുടെ മൃതദേഹം പശ്ചിമ ബംഗാളിലെ കനാലില്‍ കണ്ടെത്തി

റൈസിങ് സൺ പാർട്ടി സ്ഥാപിക്കുന്നതിലും അദ്ദേഹം വലിയ പങ്കാണ് വഹിച്ചിട്ടുളളത്. സിക്കിമിൻ്റെ സാംസ്‌കാരികവും സാമൂഹികവുമായ പ്രത്യേകതകളെ കുറിച്ചും അഗാധമായ അറിവുണ്ടായിരുന്ന വ്യക്തിയാണ് പൗഡ്യാല്‍.

New Update
POUDYAL

ഗാങ്ടോക്ക്: സിക്കിം മുൻ മന്ത്രി ആർ സി പൗഡ്യാലിൻ്റെ മൃതദേഹം പശ്ചിമ ബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള കനാലിൽ നിന്ന് കണ്ടെത്തി. കാണാതായി ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് 80-കാരനായ പൗഡ്യാലിൻ്റെ മൃതദേഹം കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്‌ത്രത്തിന്‍റെയും വാച്ചിന്‍റെയും അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

മുന്‍ മന്ത്രിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നേരത്തെ രൂപീകരിച്ചിരുന്നു. എസ്ഐടിയുടെ അന്വേഷണം തുടരുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ആദ്യ സിക്കിം നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കറായിരുന്ന പൗഡ്യാൽ പിന്നീട് വനം വകുപ്പ് മന്ത്രിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

എഴുപതുകളിലും എൺപതുകളിലും ഹിമാലയന്‍ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയമേഖലയിലെ ഒരു പ്രധാന വ്യക്തിയായിരുന്നു അദ്ദേഹം.

റൈസിങ് സൺ പാർട്ടി സ്ഥാപിക്കുന്നതിലും അദ്ദേഹം വലിയ പങ്കാണ് വഹിച്ചിട്ടുളളത്. സിക്കിമിൻ്റെ സാംസ്‌കാരികവും സാമൂഹികവുമായ പ്രത്യേകതകളെ കുറിച്ചും അഗാധമായ അറിവുണ്ടായിരുന്ന വ്യക്തിയാണ് പൗഡ്യാല്‍.

Advertisment
Advertisment