Advertisment

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട റിമാല്‍ ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; 120 കിലോമീറ്റര്‍ വേഗം, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപ്പുപാറയ്ക്ക് ഇടയില്‍ ചുഴലിക്കാറ്റ് കര തൊടാനാണ് സാധ്യത. മണ്‍സൂണ്‍ സീസണിന് മുന്‍പുള്ള ബംഗാള്‍ ഉള്‍ക്കടലിലെ ആദ്യ ചുഴലിക്കാറ്റാണിത്.

New Update
rimal Untitled.,0.jpg

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട റിമാല്‍ ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാത്രിയില്‍ ബംഗ്ലാദേശ്- ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിന് സമീപം ചുഴലിക്കാറ്റ് കരതൊടും.

Advertisment

പശ്ചിമ ബംഗാളിലെയും വടക്കന്‍ ഒഡീഷയിലെയും തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപ്പുപാറയ്ക്ക് ഇടയില്‍ ചുഴലിക്കാറ്റ് കര തൊടാനാണ് സാധ്യത. മണ്‍സൂണ്‍ സീസണിന് മുന്‍പുള്ള ബംഗാള്‍ ഉള്‍ക്കടലിലെ ആദ്യ ചുഴലിക്കാറ്റാണിത്.

ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് സാഗര്‍ ദ്വീപിനും ഖെപ്പുപാറയ്ക്കും ഇടയില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലും അര്‍ദ്ധരാത്രിയോടെ മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Advertisment