ഡൽഹി: ജ്വല്ലറി ഉടമയിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച 22 കാരൻ പിടിയിൽ. വിനീത് പാണ്ഡെ എന്നയാളെയാണ് ഡൽഹി പൊലീസ് ശനിയാഴ്ച അറസ്റ്റു ചെയ്തത്.
വിനീത് ജ്വല്ലറി ഉടമയുടെ മകനെ വിളിച്ച് ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
ജൂലൈ 10നാണ് അജ്ഞാത നമ്പറുകളിൽ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് ഫോൺകോൾ എത്തിയത്.