Advertisment

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടന്നു; അഞ്ച് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ത്രിപുരയില്‍ പിടിയില്‍

അനധികൃത വഴിയിലൂടെയാണ് സംഘം ഇന്ത്യയിലേക്ക് കടന്നതെന്ന് അധികൃതർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഗർത്തല ജിആർപി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പിടിയിലായവരെ ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

New Update
G

ത്രിപുര : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അനധികൃതമായി കടന്ന അഞ്ച് റോഹിങ്ക്യൻ അഭയാര്‍ഥികളെ അഗർത്തല റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് സ്‌ത്രീകളും മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്.

Advertisment

ഹൈദരാബാദ്, ജമ്മു കാശ്‌മീർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെയിൻ മാർഗം എത്താനായിരുന്നു ഇവരുടെ ശ്രമം. മുഹമ്മദ് ഇമ്രാൻ (22), മുഹമ്മദ് അബു ജാമിർ (20), മുഹമ്മദ് അസീസുൽ ഹൊസെൻ (22), യാസ്‌മിൻ അറ (20), രാജു ബീഗം (35) എന്നിവരാണ് അറസ്റ്റിലായത്.