ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 3 മലയാളികളുൾപ്പെടെ 17 ഇന്ത്യക്കാര്‍; എസ് ജയശങ്കർ ഇസ്രായേൽ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു

ജയശങ്കർ  ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായി സംസാരിക്കുകയും ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന കപ്പലിലെ 17 ഇന്ത്യൻജീവനക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

New Update
Jaishankar

ഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഞായറാഴ്ച ഇസ്രായേലി വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്സുമായി ടെലിഫോണിൽ സംഭാഷണം നടത്തി. ഇറാൻ-ഇസ്രായേൽ ശത്രുതയിൽ നിന്ന് ഉടലെടുക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പങ്കുവെച്ചു. അദ്ദേഹം  പ്രാദേശിക സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 'സമ്പർക്കം പുലർത്താൻ സമ്മതിക്കുകയും ചെയ്തു'.

Advertisment

ഏപ്രിൽ ഒന്നിന് ദമാസ്‌കസിലെ കോൺസുലേറ്റിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയെന്ന് സംശയിക്കുന്നതിൻ്റെ പ്രതികാരമായാണ് നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടുകൊണ്ട് ഇറാൻ ഇസ്രായേലിനെതിരെ ആദ്യത്തെ നേരിട്ടുള്ള ആക്രമണം ആരംഭിച്ചത്.

"ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്സുമായി മായി ഒരു സംഭാഷണം നടത്തി. ഇന്നലെ നടന്ന സംഭവവികാസങ്ങളിൽ നമ്മുടെ ആശങ്ക പങ്കുവച്ചു. പ്രാദേശിക സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. ഇന്ത്യയുമായി സമ്പർക്കം പുലർത്താൻ സമ്മതിച്ചു," ജയശങ്കർ എക്‌സിൽ പറഞ്ഞു.

നേരത്തെ, ജയശങ്കർ  ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായി സംസാരിക്കുകയും ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന കപ്പലിലെ 17 ഇന്ത്യൻജീവനക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്യുകയും സംഘർഷം ഒഴിവാക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

“കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുകയും സംയമനം പാലിക്കുകയും നയതന്ത്രത്തിലേക്ക് മടങ്ങുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ബന്ധം തുടരാൻ സമ്മതിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുതയിൽ ആശങ്ക പ്രകടിപ്പിച്ച്, ഇസ്രായേലിനെതിരായ ഇറാൻ  ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഉടൻ സംഘർഷം അവസാനിപ്പിക്കാൻ  ഇന്ത്യ ഞായറാഴ്ച ആഹ്വാനം ചെയ്തിരുന്നു.

Advertisment