New Update
/sathyam/media/media_files/0pYw9Aek0TizG8FLZwYx.jpg)
ഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഞെട്ടലിലാണെന്ന് സർവകക്ഷി യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.
Advertisment
ഷെയ്ഖ് ഹസീനയ്ക്ക് വേണ്ട സഹായം ഇന്ത്യ ഉറപ്പുനൽകിയതായും ആകുലതയിൽ നിന്ന് മോചനം നേടാണ സമയം നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പതിനായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സൈനിക മേധാവിയുമായി സംസാരിച്ചതായും എസ് ജയശങ്കർ പറഞ്ഞു.
‘ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഇന്ന് പാർലമെൻ്റിൽ ഒരു സർവകക്ഷി യോഗത്തിൽ ഞങ്ങൾ സംസാരിച്ചു. ചർച്ചയിലെ തീരുമാനങ്ങൾക്ക് ഏകകണ്ഠമായ പിന്തുണ ലഭിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us