Advertisment

സ്വവര്‍ഗ വിവാഹം: പുനപ്പരിശോധന ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യം; ആവശ്യം അത്ഭുതകരമാണെന്ന് സുപ്രീം കോടതി

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനാകില്ലെന്ന കോടതിയുടെ ഉത്തരവിലാണ് പുനപ്പരിശോധന ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പുനപ്പരിശോധന ഹര്‍ജികള്‍ സാധാരണയായി ഭരണഘടന ബെഞ്ചാണ് പരിഗണിക്കുക.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഉമ്മൻ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതി ;സരിതയുടെ ഹർജി തള്ളി

ഡല്‍ഹി: സുപ്രീം കോടതിയുടെ 2023 ഒക്‌ടോബറിലെ ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജിയില്‍ ആശ്ചര്യം പ്രകടിപ്പിച്ച് കോടതി. ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

Advertisment

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം തള്ളിയ കോടതി വിധിയിലാണ് പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് പുനപ്പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകരായ എ എം സിംഗ്വിയും എന്‍ കെ കൗളും ആവശ്യപ്പെട്ടു. പൊതുതാത്പര്യാര്‍ത്ഥം ഇത്തരത്തില്‍ വിചാരണ നടത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

എന്നാല്‍ ആവശ്യം അത്ഭുതകരമാണെന്നും പുനപ്പരിശോധനയില്‍ വാദം നടത്തുന്നുണ്ടോയെന്നും കോടതി പരാതിക്കാരുടെ അഭിഭാഷകരോട് ആരാഞ്ഞു. കോടതിയോട് തങ്ങള്‍ ഇക്കാര്യം അഭ്യര്‍ഥിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിനോട് അഭിഭാഷകര്‍ ബോധിപ്പിച്ചു.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനാകില്ലെന്ന കോടതിയുടെ ഉത്തരവിലാണ് പുനപ്പരിശോധന ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പുനപ്പരിശോധന ഹര്‍ജികള്‍ സാധാരണയായി ഭരണഘടന ബെഞ്ചാണ് പരിഗണിക്കുക. ഇത് തുറന്ന കോടതിയില്‍ പരിഗണിക്കണമോ എന്ന് നിശ്ചയിക്കുന്നത് ജഡ്‌ജിമാരാണ്.

കഴിഞ്ഞ കൊല്ലം ഒക്‌ടോബറില്‍ വിധി പ്രസ്‌താവിച്ച അഞ്ചംഗ ബെഞ്ചിലെ രണ്ട് പേര്‍ വിരമിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും എസ് രവീന്ദ്ര ഭട്ടുമാണ് വിരമിച്ചത്.

ഇവര്‍ക്ക് പകരം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി വി നാഗരത്നയും ബെഞ്ചിലുണ്ട്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢും ജസ്റ്റിസ് ഹിമ കൊഹ്‌ലിയും ജസ്റ്റിസ് പി എസ് നരസിംഹയുമാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

Advertisment