'സത്യമേവ് ജയതേ': കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി എഎപി

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഇതിനെ ചോദ്യം ചെയ്‌ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

New Update
kejriwal Untitledjo

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ പ്രതികരണവുമായി ആം ആദ്മി പാര്‍ട്ടി. 'സത്യമേവ ജയതേ' എന്നാണ് എഎപി പ്രതികരിച്ചത്.

Advertisment

ഡല്‍ഹി മദ്യനയക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കെജ്രിവാളിനെതിരായ ബിജെപിയുടെ ഗൂഢാലോചന എല്ലാ കോടതികളും തുറന്നുകാട്ടി. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത് മുഖ്യമന്ത്രിക്കെതിരായ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് തെളിയിക്കുന്നതായും എഎപി നേതാവ് അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഇതിനെ ചോദ്യം ചെയ്‌ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനോട് അധികാരം ഒഴിയാന്‍ പറയാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് കരുതുന്നില്ലെന്ന് ജാമ്യം നല്‍കിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കരുതെന്നും കോടതിക്ക് നിര്‍ദേശിക്കാനാകില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മൂന്ന് മാസമായി അദ്ദേഹം ജയിലില്‍ കിടന്ന് ബുദ്ധിമുട്ടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും കെജ്‌രിവാള്‍ ഒരു ജനപ്രതിനിധിയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അറസ്റ്റിന്‍റെ ആവശ്യകതയെക്കുറിച്ചും പിഎംഎല്‍എയുടെ പത്തൊന്‍പതാം വകുപ്പിനെക്കുറിച്ചും വിശാല ബെഞ്ച് പരിശോധിക്കുമെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.

കേവലം ചോദ്യം ചെയ്യലിലൂടെ മാത്രം അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യത്തിലും വിശാല ബെഞ്ചിന് തീരുമാനമെടുക്കാനാകുമെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പവിത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ഒഴിവാക്കാനായി കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെയായിരുന്നു അറസ്റ്റ്. ലോക്‌സഭ തെരഞ്ഞെടുപ്പിനായി മെയ് 10ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു.

Advertisment