നീറ്റ് പരീക്ഷ വിവാദം: ആരോപണങ്ങള്‍ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചു, കേന്ദ്രത്തിനും നാഷണല്‍ ടെസ്റ്റിങ് ഏജൻസിക്കും സുപ്രീം കോടതി നോട്ടിസ്

ആരോപണങ്ങള്‍ പരീക്ഷ നടത്തിപ്പിന്‍റെ വിശ്വാസ്യതയെ ബാധിച്ചു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്തരങ്ങള്‍ ആവശ്യമാണെന്ന് ഹര്‍ജി പരിഗണിച്ച വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

New Update
supreme UntitleEd.jpg

ഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി 2024 പരീക്ഷ റദ്ധാക്കണമെന്ന ഹര്‍ജിയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് അയച്ച് സുപ്രീം കോടതി.

Advertisment