/sathyam/media/media_files/j3g1mUyl8l7HrLfxAtPQ.jpg)
ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിൽ തുടരുന്നു. ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതിൽ ചൊവ്വാഴ്ച വ്യക്തതയുണ്ടാകും.
ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശിൽ വ്യാപക കൊള്ളയും കൊലയും തുടരുന്നു. വിവിധയിടങ്ങളിലുണ്ടായ കലാപത്തിൽ ഇതുവരെ 340-ഓളം പേർ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 134 പേർ മരിച്ചെന്നാണ് വിവരം. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ട പിന്നാലെ പ്രധാനമന്ത്രിയുടെ ഔദോഗീക വസതി പ്രക്ഷോഭം നടത്തുന്നവർ കൈയ്യടിക്കിയിരുന്നു. ഏകദേശം നാലുലക്ഷത്തോളം പേരാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.
പ്രക്ഷോഭകർ ബംഗ്ലാദേശ് മുൻ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമയുൾപ്പെടെ തകർത്തിട്ടുണ്ട്.
ഹസീനയുടെ ഔദ്യോഗികവസതിയിൽ അതിക്രമിച്ചു കയറിയവർ ഓഫീസിനുള്ളിലെ സാമഗ്രികൾ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us