മനുസ്മൃതിയിലെ വാക്യങ്ങള്‍ സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം; മനുസ്മൃതിയുടെ പകര്‍പ്പ് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ അംബേദ്കറുടെ ഫോട്ടോ കീറി ശരദ് പവാറിന്റെ പാര്‍ട്ടി നേതാവ്

''ചില പ്രവര്‍ത്തകര്‍ മനുസ്മൃതി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിക്കുന്ന പോസ്റ്ററുകള്‍ കൊണ്ടുവന്നു. അവയില്‍ ബാബാസാഹെബ് അംബേദ്കറുടെ ചിത്രവും ഉണ്ടായിരുന്നു.

New Update
Ambedkar

ഡല്‍ഹി: മനുസ്മൃതിയിലെ വാക്യങ്ങള്‍ സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം.

Advertisment

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജിതേന്ദ്ര ഔഹാദ് മനുസ്മൃതിയുടെ പകര്‍പ്പ് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ ബാബാസാഹെബ് അംബേദ്കറുടെ ഫോട്ടോ കീറിയതോടെ കോലാഹലം രൂക്ഷമായി. സംഭവത്തില്‍ അവ്ഹാദ് ക്ഷമാപണം നടത്തി.

''ചില പ്രവര്‍ത്തകര്‍ മനുസ്മൃതി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിക്കുന്ന പോസ്റ്ററുകള്‍ കൊണ്ടുവന്നു. അവയില്‍ ബാബാസാഹെബ് അംബേദ്കറുടെ ചിത്രവും ഉണ്ടായിരുന്നു. ബാബാസാഹേബ് അംബേദ്കറുടെ ചിത്രം അടങ്ങിയ ഈ പോസ്റ്റര്‍ ഞാന്‍ അശ്രദ്ധമായി കീറിയതാണ്. ഇതിന് ഞാന്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു. എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തില്‍ അവ്ഹാദ് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ സംസ്ഥാന കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എസ്സിഇആര്‍ടി) അടുത്തിടെ പ്രഖ്യാപിച്ച സിലബസാണ് വിവാദത്തിന് കാരണം. 3 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പുതിയ പാഠ്യപദ്ധതിയില്‍ മനുസ്മൃതിയില്‍ നിന്നുള്ള ശ്ലോകങ്ങളും ഭഗവദ് ഗീതയില്‍ നിന്നുള്ള ഒരു അധ്യായവും ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

Advertisment